തൊടുപുഴ: കേരള പുലയർ മഹാസഭ വെങ്ങല്ലൂർ ശാഖാ വാർഷിക സമ്മേളനം നഗരസഭ ചെയർപേഴ്സൺ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനം വെങ്ങല്ലൂർ ടെലിഫോൺ എക്സ്‌ചേഞ്ചിന് സമീപത്ത് നിന്ന് സമ്മേമേളന വേദിയിലേക്ക് നടന്നു. ശാഖാ പ്രസിഡന്റ് കുട്ടിയമ്മ രാജപ്പൻ അദ്ധ്യക്ഷയായിരുന്നു. ജില്ലാ ജോ. സെക്രട്ടറി സി.സി. ശിവൻ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ടി.എ. ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുരേഷ് കണ്ണൻ, ട്രഷറർ അനീഷ്, വൈ. പ്രസിഡന്റ് വത്സ മോഹൻ, മഹിളാ ഫെഡറേഷൻ യൂണിയൻ സെക്രട്ടറി വിലാസിനി ശ്രീധരൻ, ജോ. സെക്രട്ടറി സിമി സന്തോഷ്, ശാഖാ സെക്രട്ടറി രാജീവ്, ട്രഷറർ പൊന്നപ്പൻ എന്നിവർ സംസാരിച്ചു.