തൊടുപുഴ: ജനപക്ഷ നയങ്ങളുയർത്തിപ്പിടിക്കുന്ന കേരള ബഡ്ജറ്റിനെ സ്വാഗതം ചെയ്തുകൊണ്ട് ജീവനക്കാരും അദ്ധ്യാപകരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ഇന്ന് ഓഫീസ് കേന്ദ്രങ്ങളിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും പ്രകടനം നടത്തും. ഓഫീസ് കേന്ദ്രങ്ങളിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും നടത്തുന്ന പ്രകടനത്തിൽ എല്ലാ ജീവനക്കാരും അധ്യാപകരും പങ്കെടുക്കണമെന്ന് എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് ഷാമോൻ ലൂക്കും ജില്ലാ സെക്രട്ടറി സി.എസ്. മഹേഷും അഭ്യർത്ഥിച്ചു.