muthukadu
മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ പ്രദർശനം വൈദ്യുതമന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ 45 വർഷത്തെ മാന്ത്രിക ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമയുടെ പ്രദർശനം തൊടുപുഴ സിൽവർ ഹിൽസ് തീയേറ്ററിൽ നടന്നു. മാന്ത്രികൻ വാഴക്കുന്നം നമ്പൂതിരിയുടെ ചരമദിനത്തോടനുബന്ധിച്ച് ഫ്യൂജി ഗംഗയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രദർശനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. ഗോപിനാഥ് മുതുകാട് അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ അദ്ധ്യക്ഷ പ്രൊഫ. ജെസി ആന്റണി അദ്ധ്യക്ഷത വഹിച്ചു. ദ്രോണാചാര്യ തോമസ് മാഷ്, മുൻസിപ്പിൽ കൗൺസിലർ കെ. ഗോപാലകൃഷ്ണൻ,​ ഫ്യൂജിഗംഗ പ്രസിഡന്റ് എം.ഡി. ദിലീപ്,​ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു, കവി അശോകൻ മറയൂർ, ഡോക്ടർ ജോസ് ചാഴികാട്ട്, ആർ.കെ. ദാസ്,​ സംവിധായകൻ പ്രജേഷ് പ്രേം, സുനിൽരാജ് സി.കെ എന്നിവർ പങ്കെടുത്തു.