കട്ടപ്പന: കട്ടപ്പന- പുളിയൻമല റോഡിൽ രോഗിയുമായി വന്ന വാഹനമടക്കം മൂന്നു കാറുകൾ കൂട്ടിയിടിച്ചു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30ന് ഞള്ളാനിപ്പടിക്കു സമീപമായിരുന്നു അപകടം. അണക്കരയിലെ ആശുപത്രിയിൽ നിന്ന് രോഗിയുമായി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ, മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പുളിയൻമല ഭാഗത്തേയ്ക്ക് വന്ന കാറിൽ ഇടിച്ചു. തുടർന്ന് കട്ടപ്പനയ്ക്ക് വന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. മൂന്നു കാറുകൾക്കും കേടുപാട് സംഭവിച്ചു. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.