തൊടുപുഴ: ദീർഘകാലം ദേശാഭിമാനി തൊടുപുഴ ഏരിയ ലേഖകനായിരുന്ന പി.ഐ. സാബുവിന്റെ ഒന്നാം ചരമദിനാചരണം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി ഉദ്ഘാടനം ചെയ്തു. പി.ഐ. സാബു സുഹൃദ് വേദിയാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ സഹകരണ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പി.കെ. സുനിൽകുമാർ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം വി.വി. മത്തായി, ദേശാഭിമാനി ചീഫ് സർക്കുലേഷൻ മാനേജർ പ്രദീപ് മോഹൻ, തൊടുപുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി എം. കുമാരൻ, സി.ജെ. ചാക്കോ, കെ.എം. ബാബു, ഹാരീസ് മുഹമ്മദ്, ഗോപാലകൃഷ്ണൻ, അഡ്വ. താജുദ്ദീൻ, അഡ്വ. പ്രിൻസ് ജെ. പാണനാൽ, വി.വി. ഷാജി, വി.എ. ഷാഹുൽ, പി.എ. വിജയകുമാർ, എൻ.ജെ. സാബു, ദിവാകരൻ എന്നിവർ സംസാരിച്ചു. സി.കെ. ലതീഷ് സ്വാഗതവും അനൂപ് ഹരി നന്ദിയും പറഞ്ഞു. സുഹൃദ് വേദി സമാഹരിച്ച തുക സാബുവിന്റെ ഭാര്യ ശോഭന സാബുവിന് കൈമാറി.