തൊടുപുഴ: 1984 ഫെബ്രുവരി ഏഴിന് പൊലീസ് സർവീസിൽ പ്രവേശിച്ച് വിരമിച്ച എസ്.ഐ മുതൽ എസ്.പി വരെയുള്ള മുൻ ഉദ്യോഗസ്ഥരുടെ കൂട്ടായ്മ നടത്തി. റിട്ട. എസ്.പി പി.ടി. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി പി.കെ. മധു ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പി കെ.പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. സിനിമാ സംവിധായകൻ നിസാം ബഷീർ, നടൻ തോമസ് ജോസഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. തൊടുപുഴ എസ്.ഐ എൻ.പി. സാഗർ, ആർ. രവികുമാർ (കോട്ടയം), സ്വാമി വേതാമൃത ചൈതന്യ, ജോൺ ടി.എ, രമേഷ് ടി.പി, ക്ലീറ്റസ് ഇ.ജെ, കെ.വി. വിശ്വനാഥൻ, ജോൺ പി. ജോൺ എന്നിവർ പ്രസംഗിച്ചു. എറണാകുളം ബ്ലൂബെൽ ഓർക്കസ്ട്രയുടെ ഗാനമേളയും ഉണ്ടായിരുന്നു.