ഇടുക്കി: മാർച്ചിലെ പ്ലസ്ടു സയൻസ് വിഷയത്തിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് നീറ്റ്, എൻജിനീയറിംഗ് എൻട്രൻസ് പ്രവേശന പരീക്ഷയ്ക്ക് മുമ്പ് ഒരു മാസത്തെ ക്രാഷ് കോച്ചിംഗിൽ പങ്കെടുത്ത് പ്ലസ് വൺ പരീക്ഷയിലും പ്ലസ് ടു ഇതുവരെയുള്ള പരീക്ഷകളിലും വിജയം നേടിയ വിദ്യാർഥികളിൽ നിന്ന് പട്ടികവർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവിദ്യാർഥികൾ പേരും വിലാസവും ഫോൺ നമ്പറും ഉൾപ്പെടുന്ന സമ്മതപത്രം വെള്ളക്കടലാസിൽ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം പ്‌ളസ് വൺ സർട്ടിഫിക്കറ്റിന്റെയും പ്ലസ് ടു അർധ വാർഷിക പരീക്ഷയുടെ മാർക്കറ്റ് ഷീറ്റിന്റെയും ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെയും പകർപ്പുകൾ സഹിതം അപേക്ഷകൾ പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട് ട്രൈബൽ എക്സ്റ്റൻഷൻഓഫീസുകളിലോ തൊടുപുഴ ഐടിഡിപി ഓഫീസിലോ ഫെബ്രുവരി 15ന് അഞ്ചുമണിക്ക് മുമ്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04862 222399