ഇടുക്കി: ജില്ലയിലെ അടിമാലി, ദേവികുളം, അഴുത, കട്ടപ്പന ബ്‌ളോക്ക് പഞ്ചായത്തുകളിലെ പട്ടികജാതിക്കാരായ കരകൗശല നിർമാണത്തിൽ തൽപരരായ തൊഴിൽരഹിതരായ യുവജനങ്ങളിൽ നിന്ന് യൂണിറ്റുകൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വയം തൊഴിൽ സംരംഭമെന്ന നിലയിൽ മുള ഉപയോഗിച്ചുള്ള വസ്തുക്കളുടെ നിർമാണ യൂണിറ്റിനാവശ്യമായ പരിശീലനങ്ങളും നൽകും. താമസസൗകര്യത്തോടു കൂടിയ പരിശീലനമാണ് നൽകുന്നത്. പരിശീലനത്തിനു ശേഷം ഉപകരണങ്ങളും മറ്റ് സഹായങ്ങളും ലഭ്യമാക്കും. അപേക്ഷകൾ ബന്ധപ്പെട്ട ബ്‌ളോക്ക് പഞ്ചായത്ത് ഓഫീസുകളിൽ നാളെ അഞ്ചുമണിക്കകം സമർപ്പിക്കേണ്ടതാണ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04862 252003