കട്ടപ്പന: ഇടുക്കി ജലാശയത്തിൽ മുങ്ങിമരിച്ച കാൽവരിമൗണ്ട് ഒൻപതാംമൈൽ സ്വദേശി അലൻ ടോമി(15)ക്ക് കണ്ണീരോടെ വിട. വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ഇടുക്കി എട്ടാംമൈലിലും തുടർന്ന് വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളിലും പൊതുദർശനത്തിനുവച്ചു. സഹപാഠികളും അദ്ധ്യാപകരും നാട്ടുകാരുമടക്കം നിരവധി പേർ അന്ത്യാഞ്ജലിയർപ്പിച്ചു. തുടർന്ന് ഇരുപതേക്കറിലെ നഗരസഭ ശാന്തിതീരം പൊതുശ്മശാനത്തിൽ മൃതദേഹം സംസ്‌കരിച്ചു. ശനിയാഴ്ച സഹപാഠിക്കൊപ്പം അഞ്ചുരുളിയിലെത്തിയ അലൻ ഇടുക്കി അണക്കെട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു.