ഇടുക്കി : കാർഷിക വായ്പകളുടെ മൊറോട്ടോറിയം കാലാവധി അവസാനിക്കുന്നതോടുകൂടി ഇടുക്കി ജില്ലയിലെ കർഷകർ കൂടുതൽ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ഇതിന് പരിഹാരം അടിയന്തിരമായിയുണ്ടാകണമെന്ന് റോഷി അഗസ്റ്റിൻ നിയമസഭയിൽ ആവശ്യപ്പെട്ടു.കർഷകരെ ആത്മഹത്യയുടെ വക്കിൽ നിന്ന് രക്ഷിയ്ക്കാൻ ഉല്പാദന ചെലവിന് ആനുപാതികമായി കാർഷിക ഉല്പന്നങ്ങൾക്ക് തറവില നിശ്ചയിക്കണമെന്നും കാർഷിക മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധിയെക്കുറിച്ച് സഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 5000 കോടിയുടെ ഇടുക്കി പാക്കേജ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഒരു വർഷം കഴിയുമ്പോൾ എന്ത് നേട്ടമാണ് ജനങ്ങൾക്ക് ലഭിച്ചെതെന്ന് വ്യക്തമാക്കാതെയാണ് വീണ്ടും ആയിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചത്. , നിലം-പുരയിടം, തോട്ടം-പുരയിടം എന്നിങ്ങനെയുള്ള ഭൂമിയുടെ വേർതിരിവിലെ അപാകതകൾ പരിഹരിക്കണമെന്നും നിർമ്മാണ നിരോധന ഉത്തരവിലൂടെ ഇടുക്കിയിലെ ജനങ്ങൾ നേരിടുന്ന വിഷമതകൾ പരിഹരിക്കണമെന്നും റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു.