ചെറുതോണി: ജനാധിപത്യകേരളാകോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം കമ്മറ്റി യോഗം ഇന്ന് രാവിലെ 11ന് ചെറുതോണി പാർട്ടി ഓഫീസിൽ കൂടുന്നതാണെന്ന് സെക്രട്ടറി ടോമി തൈലംമനാൽ അറിയിച്ചു. യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. പാർട്ടി ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്ജ്, മുൻ എം.എൽ.എ മാരായ പി.സി.ജോസഫ്, മാത്യു സ്റ്റീഫൻ, ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.