തൊടുപുഴ : ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റായി കേരളാ കോൺഗ്രസ് (എം) പ്രതിനിധി സിബി ജോസ് തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് ധാരണ പ്രകാരം നാല് വർഷ കാലാവധിക്ക് ശേഷം കോൺഗ്രസ് പ്രതിനിധി ലത്തീഫ് മുഹമ്മദ് ജനുവരി 13 ന് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ തൊടുപുഴ വ്യവസായ ഓഫീസർ . രഞ്ജു മാണി വരണാധികാരിയായിരുന്നു.ഇ എൽ. ഡി. എഫ് പ്രതിനിധികൾ വോട്ടിംഗിൽ നിന്നും വിട്ടുനിന്നു. 13 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ 8 പേരാണ് യു.ഡി.എഫ് പക്ഷത്തുള്ളത്. എൽ.ഡി.എഫ് പക്ഷത്ത് 4 പേരും. ഇടതുപക്ഷത്തെ ഒരു മെമ്പർ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യത കല്പിച്ചതിനാൽ മെമ്പർ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.