saji
നെടുക്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉത്ഘാടനം ചെയ്യുന്നു

നെടുങ്കണ്ടം : എസ് എൻ ഡി പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന വിജയത്തിന്റെ പടവുകൾ മോട്ടിവേഷൻ ക്ലാസ് പരമ്പരയുടെ മൂന്നാമത് ക്ലാസ് നടത്തി.നെടുക്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉത്ഘാടനം ചെയ്ത യോഗം യൂണിയൻ സെക്രട്ടറി സുധാകരൻ അടിപ്ലാക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രഡിഡന്റ് അനന്ദ് കോടിയാനിച്ചിറയിൽ അദ്ധ്യക്ഷതവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കല്ലാർ രമേശ് മുഖ്യ പ്രഭാഷണവും ശാഖാ പ്രസിഡന്റ് ബാലചന്ദ്രൻ സെക്രട്ടറി പ്രദീപ് തുടങ്ങിയവർ സംഘടനാ സന്ദേശവും നൽകി.ബിജു പുളിക്കലേടത്ത് , അജിത ടീച്ചർ തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. യോഗത്തിന് ഉടുമ്പൻചോല ശാഖാ സെക്രട്ടറി പി പി ശശി, യൂണിയൻ വനിതാ സംഘം സെക്രട്ടറി വിമല തങ്കച്ചൻ, ട്രഷർ സന്ധ്യ രഘു, യൂത്ത് മൂവ്‌മെന്റ് കൗൺസിലർമാരായ അഖിൽ കോമ്പയാർ ,വിഷ്ണു പുഷ്പകണ്ടം, അനന്തു മാവടി, യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമതിഅംഗം സുമേഷ് കല്ലാർ, സൈബർ സേന യൂണിയൻ വൈസ് ചെയർമാൻ വിഷ്ണു ഷാലി,സൈബർ സേന കമ്മറ്റി അംഗങ്ങളായ അനന്തു ഉടുമ്പൻചോല, കുമാരി സംഘം പ്രസിഡന്റ് അനുപ്രഭ സജി കുമാര സംഘം പ്രസിഡന്റ് അലൻ ഷിജു വൈസ് പ്രസിഡന്റ് സുബിൻ തുടങ്ങിയവർ പ്രസംഗിച്ചു.. യൂണിയൻ യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അജീഷ് കല്ലാർ സ്വാഗവും വൈസ് പ്രസിഡന്റ അരുൺ കുമാർ നന്ദിയും പറഞ്ഞു.