തൊടുപുഴ .സംസ്ഥന ബജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ ഈസ്റ്റ് വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റികളുടെ സംയുക്തതാഭിമുഖ്യത്തിൽ മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാർ പ്രകടനവും ധർണയും നടത്തി . ഈസ്റ്റ് ബ്രാഞ്ച് പ്രസിഡന്റ് പി.യു .ദീപു അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ സെക്രട്ടറി രാജേഷ് ബേബി ഉദ്ഘാടനം ചെയ്തു ജില്ലാ ഭാരവാഹികളായ സി.എസ്. ഷെമീർ ,വിൻസെന്റ് തോമസ് കെ.ജി.ഒ.യു പ്രധിനിധി ബാബു ജോർജ് ,പീറ്റർ.കെ.എബ്രഹാം, ജോജോ റ്റി.റ്റി, അലക്സാണ്ടർ ജോസഫ് ,രാജേഷ് കെ.എൻ, ബിജു.പി.യെദു കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു