അടിമാലി : അക്കാമ്മ കോളനിയിൽ പുത്തൻപുരയ്ക്കൽ ബിനുവിന്റെ മരണം പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബുധനാഴ്ച അടിമാലി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തുമെന്ന് ചെയർമാൻ എം.കെ.പ്രകാശും ജന: കൺവീനർ കെ.കെ.രാജനും അറിയിച്ചു. കഴിഞ്ഞ നവംബർ 10 നാണ് വീടിന് സമീപത്തുളള ചാമ്പമരത്തിൽ ചുവട്ടിൽ ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടിമാലി പൊലീസിന്റെ അന്വേഷണത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. ബിനുവിന്റെ ദേഹത്തുളള പാടുകളും മുഖത്തുളള രക്തകറയും മരിച്ച് കിടന്ന സാഹചര്യവും കണക്കിലെടുത്താണ് മരണത്തെക്കുറിച്ച് പുനരന്വേഷണം ആവശ്യപ്പെട്ട് സ്റ്റേഷൻ മാർച്ച് നടത്തുന്നത് രാവിലെ അടിമാലി കാംകോ ജംഗ്ഷനിൽനിന്നും പ്രതിഷേധമാർച്ച് നടത്തും തുടർന്ന് ധർണ്ണ കെ.പി.എം.എസ് സംസ്ഥാന അസി.സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ടെയ്യും. വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കൾ പ്രസംഗിക്കുമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.