തൊടുപുഴ: കേരളത്തിലെ അഞ്ചര ലക്ഷം സർവ്വീസ് പെൻഷൻ സമൂഹത്തെ പാടെ അവഗണിച്ച ബഡ്ജറ്റിൽ പ്രതിഷേധിച്ച് തൊടുപുഴ സബ് ട്രഷറിക്കു മുമ്പിൽകേരളാസ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധധർണ നടത്തി. പെൻഷൻ പരിഷ്‌കരണ നടപടികൾ, ക്ഷാമബത്ത കുടിശിക, മെഡിസെപ് പദ്ധതി, ഇടക്കാലാശ്വാസം എന്നീ വിഷയങ്ങളിൽ യാതൊരു പരാമർശവും നടത്താതെ അവതരിപ്പിക്കപ്പെട്ട ബഡ്ജറ്റ് നിരാശാജനകവും പെൻഷൻ സമൂഹത്തോടുള്ള അവഗണനയുമാണെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്റർ പറഞ്ഞു. എം.ജെ.ജോസഫ്, പി.എസ്. സെബാസ്റ്റ്യൻ, സി.ഇ. മൈതീൻ,ജോസ് ആറ്റുപുറം, കെ.എസ്. ഹസൻകുട്ടി, ഐവാൻ സെബാസ്റ്റ്യൻ, ഗർവ്വാസീസ് കെ. സഖറിയാസ്, മാത്യൂസ്‌തോമസ് എന്നിവർ സംസാരിച്ചു.