തൊടുപുഴ: കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തിൽ വളരുന്ന ഫാസിസം തളരുന്ന ഭാരതം എന്ന വിഷയത്തിൽ പ്രതിഷേധ സായംസന്ധ്യ കരിമണ്ണൂരിൽ വ്യാഴാഴ്ച്ച വൈകിട്ട് 4.30ന് നടക്കും.കെ.പി.സി.സി ജനറൽ സെക്രട്ടറി . റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. മൈനോരിറ്റി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കോഓർഡിനേറ്റർ മനോജ് കോക്കാട്ട് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഇ.പി. അനിൽ മുഖ്യപ്രഭാഷണം നടത്തും. ജോൺ നെടിയപാല വിഷയമവതരിപ്പിക്കും.