ചിറ്റൂർ : ചിറ്റൂർ ജവഹർ മെമ്മോറിയൽ ലൈബ്രറി,​ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ തേനീച്ച വളർത്തൽ പരിശീലന ക്ളാസ് സി.ഡി.എസ് ചെയർപേഴ്സൺ ആശാ സന്തോഷ് ഉദ്ഘാടനം ചെയ്തു. കേരളാ ഓർഗാനിക് ഡെവലപ്മെന്റ് സൊസൈറ്റി സംഘാടകരായ ടി.കെ രവീന്ദ്രൻ തേനിന്റെ ഔഷധ ഗുണത്തേക്കുറിച്ചും,​ ടി.എം സുഗതൻ തേനീച്ച പരിശീലനത്തെക്കുറിച്ചും ക്ളാസ് നയിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സുബി ജോസ് സ്വാഗതവും സുജാ സുകുമാരൻ നന്ദിയും പറഞ്ഞു.