ചക്കുപള്ളം: ചക്കുപള്ളം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് കുമളി അഞ്ചാം മൈലിൽ സ്രായിപ്പള്ളിൽ ശ്രീധരൻ(65) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് അംഗം, കോൺഗ്രസ് ചക്കുപള്ളം മണ്ഡലം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ മണിയമ്മ. മക്കൾ: സുജാത, സുനിത. പരേതനായ മനോജ്. മരുമക്കൾ: സുമേഷ്, സുനിൽ, രമ്യ.