അടിമാലി: വൈ.എം.സി.എ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ
വിദ്യാർത്ഥികൾക്കായുള്ള ബോധവൽക്കരണ ക്ലാസുകൾ ഇന്ന് അടിമാലിയിൽ നടക്കും. രാവിലെ 9.30ന് ശ്രീവിവേകാനന്ദ വിദ്യാസദൻ സ്‌കൂളിൽ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ദേവികുളം ജോയിന്റ് ആർ.ടി. ഒ വി.ജി വിജി ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ വനിതാ വിഭാഗം പ്രസിഡന്റ് സോഫി തോമസ് അദ്ധ്യക്ഷത വഹിക്കും. വൈ.എം.സി.എ പ്രസിഡന്റ് ബോബൻ ജോൺ, വൈ.എം.സി.എ സബ് റീജിയൻ ജനറൽ കൺവീനർ ബിജു ലോട്ടസ്, ശ്രീവിവേകാനന്ദ വിദ്യാസദൻ സ്‌കൂൾ മാനേജർ എം. തങ്കപ്പൻ, വൈ.എം.സി.എ റീജിയണൽ സബ് കമ്മിറ്റിയംഗങ്ങളായ ഡോ. എം.വി പൗലോസ്, ഡോ. വി.എ മേരിക്കുഞ്ഞ്, വൈ.എം.സി.എ സെക്രട്ടറി പി.പി തോമസ്, ശ്രീവിവേകാനന്ദ വിദ്യാസദൻ സ്‌കൂൾ ഹെഡ്മിസ്ട്രസ് റ്റി.പി സുജ, സ്‌കൂൾ ലീഡർ ആർ. സേതുലക്ഷ്മി തുടങ്ങിയവർ പ്രസംഗിക്കും. ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ മിന്ന മാത്യു, എം.പി അക്ഷയ എന്നിവർ ക്ലാസുകൾ നയിക്കും.