lisamma

ചെറുതോണി: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചേന്നാ പാറ നിവാസികൾക്ക് കുടിവെള്ളമെത്തി.മഴ മാറിയാൽ ചേന്നാ പാറയിലെ ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമാവുകയാണ്. കുടിവെള്ളത്തി നായി കിലോമീറ്ററുകൾ സഞ്ചരിക്കണം. ഈ സാഹചര്യത്തിലാണ് വാർഡ് മെമ്പർ ടോമി കൊച്ചു കുടിയുടെ ശ്രമഫലമായി ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് തുക നൽകിയത്. 7.5 ലക്ഷം രൂപയാണ് പദ്ധതി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് നൽകിയത്.മണിയാറൻകുടി ചേന്നാപാറ കുടിവെള്ള പദ്ധതി . ജില്ലാ പഞ്ചായത്തംഗം ലിസമ്മ സാജൻ പദ്ധതി നാടിന് സമർപ്പിച്ചു പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ലിസമ്മ സാജൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോർജ് വട്ടപ്പാറ അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ടോമി ജോർജ്, കൺവീനർ വിൻസന്റ് പാറയ്ക്കൽ, ചെയർമാൻ ജോയി കൊച്ചു കരോട്ട്, പി.കെ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.