നെടുങ്കണ്ടം: ബാലഗ്രാം സർവീസ് സഹകരണ ബാങ്കിന്റെ വ്യാജ സീൽ നിർമിച്ച് തിരിച്ചറിയിൽ കാർഡിന് അപേക്ഷ നൽകിയയാളെ ജീവനക്കാരുടെ പരാതിയെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. 23ന് ബാങ്ക് തിരഞ്ഞെടുപ്പാണ്. വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡിന് വേണ്ടിയുള്ള അപേക്ഷ നൽകുന്ന സമയമാണിപ്പോൾ. ഇതിനായി ബാങ്കിൽ നിന്ന് ഔദ്യോഗിക സീൽ പതിച്ച അപേക്ഷാ ഫോം നൽകുന്നുണ്ട്. ഇന്നലെ ബാങ്കിൽ ലഭിച്ച ചില അപേക്ഷകളിൽ വ്യാജ സീലാണ് പതിച്ചിരിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ വ്യാജ സീൽ പതിച്ച അപേക്ഷാ ഫോം നൽകിയയാളെ കണ്ടെത്തി പിടികൂടുകയായിരുന്നു.