തൊടുപുഴ: മണക്കാട് പഞ്ചായത്ത് പരിധിയിൽ മാലിന്യം നിക്ഷേപിക്കുകയും പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്തവരിൽ നിന്ന് അധികൃതർ ആയിരം രൂപ വീതം പിഴ ഈടാക്കി. അനധികൃത മാലിന്യ നിക്ഷേപമോ പ്ലാസ്റ്റിക് കത്തിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ 04862 202248,​ 9496045103 എന്നീ നമ്പരുകളിലോ വാർഡ് മെമ്പർമാരുടെ മൊബൈൽ നമ്പരിലേക്കോ ദൃശ്യങ്ങൾ സഹിതം അയക്കണമെന്ന് സെക്രട്ടറി അറിയിച്ചു.