prathikal
അറസ്റ്റിലായ പ്രതികൾ

രാജാക്കാട് : തേക്കിൻകാനത്ത് വീടിന്റെ മേൽക്കുര പൊളിച്ച് പണവും റോൾഡ് ഗോൾഡിന്റെ മാലയും കവർന്ന കേസിൽ പെമ്പിളൈ ഒരുമെ മുൻ നേതാവ് ഗോമതിയുടെ മകൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പെൺമൈ ഒരുമൈ നേതാവ് ഗോമതിയുടെ മകൻ വസന്ത് (22)​,​ മൂന്നാർ സൈലന്റ്‌വാലി സ്വദേശി മുകേഷ് (19)​ എന്നിവരെയാണ് മൂന്നാർ ഡിവൈ..എസ്..പി എം.. രമേശ് കുമാറിന്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് ആണ് പ്രതികൾ മേൽക്കുര പൊളിച്ച് അകത്ത് കയറി മോഷണം നടത്തിയത്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.