തൊടുപുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള ഗ്രാമസഭാ യോഗം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിൻസി സോയിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ വിവിധ മേഖലകളിലെ 14 വർക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളും നിർവഹണ ഉദ്യോഗസ്ഥരും ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ബിഡി.ഒ സക്കീർ ഹുസൈൻ സ്വാഗതവും ജോയിന്റ് ബി.ഡി.ഒ ഇ. വിശ്വനാഥൻ വിഷയാവതരണവും നടത്തി. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ജോൺ, കുമാരമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീമ അനസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജിമ്മി മറ്റത്തിപ്പാറ, അന്നമ്മ ചെറിയാൻ, ഷൈനി ഷാജി, ഷീന ഹരിദാസ്, ജേക്കബ് മത്തായി, ലീലാമ്മ ജോസ്, കെ.വി. ജോസ് എന്നിവർ സംസാരിച്ചു.