തൊടുപുഴ: വിദ്യാഭ്യാസചട്ട പ്രകാരം നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപക തസ്തികകൾ ഇല്ലാതാക്കി പിരിച്ചുവിടുവാനുള്ള സർക്കാരിന്റെ വഞ്ചനാപരമായ നടപടിക്കെതിരെ കെ.പി.എസ്.ടി.എ. പ്രക്ഷോഭത്തിനൊരുങ്ങുന്നു.നിയമാനുസൃതം സർക്കാർ സ്‌കൂളുകളിൽ നിയമനം നേടിയവരെയും കെ.ഇ. ആർ പ്രകാരം തസ്തിക സൃഷ്ടിച്ച് വിദ്യാഭ്യാസ നിയമനാഗീകാരം നേടിയവരെയും അനധികൃതമാണെന്ന് വരുത്തി അധ്യാപകരെ സമൂഹത്തിനു മുന്നിൽ ഇടതുസർക്കാർ അപമാനിതരാക്കിയിരിക്കുന്നു.അദ്ധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കെ.പി.എസ്.ടി.എ ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ അദ്ധ്യാപകരുടെ പ്രതിഷേധ സംഗമം സംഘടിപ്പിക്കും..തൊടുപുഴ സെന്റ്.സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ ഗ്രൗഡിൽ നിന്നും വൈകിട്ട് 4 ന് പ്രകടനം നടത്തും.തുടർന്ന് ഗാന്ധിസ്‌ക്വയറിൽ നടക്കുന്ന പ്രതിഷേധ സംഗമം കെ. പി. സി. സി ജനറൽ സെക്രട്ടറി റോയി .കെ പൗലോസ് ഉദ്ഘാടനം ചെയ്യും.മാർച്ച് 4 ന് നടക്കുന്ന നിയമസഭാ മാർച്ചിന് മന്നോടിയായിട്ടാണ് ജില്ലാ കേന്ദ്രങ്ങളിൽ കെ.പി.എസ്.ടി.എ പ്രതിഷേധ സംഗമം നടത്തുന്നത്.