10,530,000 രൂപയുടെ എൻ ആർ എച്ച് എം പദ്ധതി താമസിക്കുന്നു

തൊടുപുഴ: ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്ന ഒ.പി നവീകരണ പദ്ധതിയുടെ ഭാഗമായിട്ടുളള കെട്ടിട നിർമ്മാണം പാതി വഴിയിൽ സ്തംഭിച്ചു. ഇതോടെ നടപ്പ് സാമ്പത്തിക വർഷം പദ്ധതി പൂർത്തീകരിക്കാൻ സാധിക്കില്ലെന്നുറപ്പായി .ദേശിയ ഗ്രാമീണ ആരോഗ്യ മിഷൻ ആർദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ജില്ലാ,ജനറൽ ആശുപത്രികളിൽ നടപ്പിലാക്കുന്ന ഒ. പി. നവികരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലും പദ്ധതി ആവിഷ്ക്കരിച്ചത്.ഇതിന്റെ ഭാഗമായി ഒറ്റ നിലയിലുളള കെട്ടിട സൗകര്യം ഒരുക്കുന്നതിന് 70,30,000 രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതേ തുടർന്ന് കെട്ടി നിർമ്മാണം ആരംഭിച്ച് പാതിയായപ്പോൾ ഇതിനോടനുബന്ധിച്ച് മറ്റ് ചില സൗകര്യങ്ങൾ കൂടി ഒരുക്കുന്നതിനായി റീ എസ്റ്റിമേറ്റോടെ 35,00,000 രൂപയുടെ മറ്റൊരു പദ്ധതി കൂടി ആശുപത്രി ആധികൃതർ സർക്കാരിലേക്ക് സമർപ്പിച്ചു മൊത്തം 10,530,000 രൂപയുടെ പദ്ധതിയായി. .എന്നാൽ റീ എസ്റ്റിമേറ്റ് പ്രകാരമുളള പദ്ധതി നടപ്പിലാക്കുന്നതിന് സർക്കാരിൽ നിന്ന് ഭരണാനുമതി ലഭിച്ചെങ്കിലും തുടർ പ്രവർത്തികൾക്കായുളള സാങ്കേതികാനുമതി ലഭിച്ചില്ല.ഇതോടെ കഴിഞ്ഞ 10 മാസമായി ഒ. പി. നവീകരണ പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ചു.കേന്ദ്ര സർക്കാരിന്റെ കീഴിലുളള ഹിന്ദുസ്ഥാൻ ലൈഫ്കെയർ ലിമിറ്റഡ് എന്ന സ്ഥാപനമാണ് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.ജില്ലയിൽ തൊടുപുഴയിൽ മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.കാസർകോട്,കണ്ണൂർ,വയനാട് എന്നീ ജില്ലകളിലെ രണ്ട് ആശുപത്രികൾ വീതവും,മറ്റ് ജില്ലകളിലെ ഓരോ ആശുപത്രികളിലുമാണ് ഒ. പി. നവീകരണ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.അടുത്ത ഘട്ടത്തിൽ മറ്റ് ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

കണ്ണൂർ ജില്ലാ ആശുപത്രിയിൽ നവീകരിച്ച മാസ്റ്റർ പ്ളാൻ തയ്യാറായി വരുന്നതിനാലും എറണാകുളം ജനറൽ ആശുപത്രിയിൽ ചില സാങ്കേതിക തരാറിലും ഒ.പി.നവീകരണ പദ്ധതി നടന്നില്ല.

ഒ.പി. നവീകരണം: ലക്ഷ്യം -

- ഓൺ ലൈനായും മൊബൈൽ ആപ്പ് വഴിയും രോഗികൾക്ക് പേര് രജിസ്റ്റർ ചെയ്യാം.

- ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് കൂടുതൽ ഇരിപ്പിട സൗകര്യം.

- ടി.വി.കുടി വെളളം - ശൗചാലയ സൗകര്യം.

- അംഗപരിമിതർക്കായി പ്രത്യേക സൗകര്യം.

- സൂചനാ ബോർഡുകൾ.

- പ്രത്യേക പരിശോധനാ മുറികൾ.

- രോഗികളെ ഡോക്ർമാരുടെ അടുത്ത് കൃത്യമായി എത്തിക്കുന്നതിന് സഹായികൾ ( പേഷ്യന്റ് കോർഡിനേറ്റർ ).

"'നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും പ്രവർത്തനങ്ങൾ മുന്നോട്ട് പോകാൻ തടസ്സമായി.കൂടാതെ റീ എസ്റ്റിമേറ്റിന് ടി എസ് ലഭിക്കാൻ കാലതാമസം നേരിട്ടു. പദ്ധതി ഉടൻ പൂർത്തീകരിക്കാൻ ആവശ്യമായ മേൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട് ''

സുജിത് സുകുമാരൻ

ജില്ലാ പ്രൊജക്ട് ഓഫീസർ

എൻ. ആർ. എച്ച്. എം