അറക്കുളം : മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജിലെ സാമൂഹികപ്രവർത്തന വിഭാഗവും ഇന്ത്യൻ സയൻസ് കോൺഗ്രസ് അസോസിയേഷൻ കൊച്ചി ചാപ്ടറിന്റെയും ആഭിമുഖ്യത്തിൽ ഏകദിന ദേശീയ സെമിനാർ നടത്തി. മാനേജർ . ഫാ ഡോ. ജോസ്, നെടുമ്പാറ അദ്ധ്യക്ഷത വഹിച്ചു. ഐ.എസ്.സി.എ, കൊച്ചിൻ ചാപ്ടർ കൺവീനർ പ്രൊഫ. ഡോ. കെ.വി. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ഡി.ബി. കോളേജ് പ്രിൻസിപ്പാൾ ഡോ. ആർ. അനിത ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സാജു എം. സെബാസ്റ്റ്യൻ, ബർസാർ ഫാ. ലിബിൻ വലിയപറമ്പിൽ , സാമൂഹിക പ്രവർത്തന വിഭാഗം മേധാവി ഡോ. മാത്യു കണമല എന്നിവർ പ്രസംഗിച്ചു. സെമിനാർ കോ- ഓർഡിനേറ്റർ ഫാ. ലിജോ കൊച്ചുവീട്ടിൽസ്വാഗതവും സ്റ്റുഡന്റ് കോ- ഓർഡിനേറ്റർ അഖിൽ പി. ശിവൻ നന്ദിയും പറഞ്ഞു. വിവിധ കോളേജുകളിൽ നിന്നുമായി 150-ലധികം വിദ്യാർത്ഥികൾ സെമിനാറിൽ പങ്കെടുത്തു. എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് അസി.പ്രൊഫസർ ഡോ. രാജേഷ് മാണിയും എം. ജി സർവ്വകലാസാല അഡ്വാൻസ്ഡ് സെന്റർ ഓഫ് എൺവയോൺമെന്റൽ സ്റ്റഡീസ് ആന്റ് സസ്റ്റെയിനബിൾ ഡവലപ്‌മെന്റ് വിഭാഗം ഗവേഷണ ശാസ്ത്രജ്ഞനും ഗവേഷണ കോ-ഓർഡിനേറ്ററുമായ ഡോ. ജി ക്രിസ്റ്റഫർ, ഡോ. ജോബി ജേക്കബ്ബ് എന്നിവർ സെമിനാർ സെക്ഷൻസ് നടത്തി. ഡോ. ജസ്റ്റിൻ ജോസഫ്, മനു കുര്യൻ, മിനി ക്രിസ്റ്റഫർ എന്നിവർ നേതൃത്വം നൽകി.