തൊടുപുഴ: പതിനാലാമത് തൊടുപുഴ ഫിലിംഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ചെയർമാൻ ദിനേശ് എം. പിള്ള നിർവ്വഹിച്ചു. നാടക നടനും സംവിധായകനുമായ ഡി. മൂക്കൻ ആദ്യപ്രതി ഏറ്റുവാങ്ങി. മുട്ടം കോടതി സമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഫിലിം സൊസൈറ്റി ഭാരവാഹികളായ ബാബു പള്ളിപ്പാട്ട്, യു.എ. രാജേന്ദ്രൻ, വിത്സൺ ജോൺ, എം.ഐ. സുകുമാരൻ, ജോഷി വിഗ്‌നേറ്റ് എന്നിവരും സംസാരിച്ചു.