മൂന്നാർ: കേരള സാഹിത്യ അക്കാദമിയുടെ കനകശ്രി അവാർഡ് നേടിയ ഇടമലക്കുടി സ്വദേശി കവി അശോകൻ മറയൂർ, തമിഴ് എഴുത്തുകാരൻ ബി.എം.റഹിം എന്നിവരെ മൂന്നാർ പൗരാവലി ആദരിച്ചു. കെ.ആനന്ദവല്ലിയമ്മ രചിച്ച അറിവിന്റ വഴികൾ എന്ന പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. തമിഴ്നാട് ശാസ്ത്രസാേങ്കതികപരിസ്ഥിതി കൗൺസിൽ മുൻമെമ്പർ സെക്രട്ടറി പ്രൊഫ.എസ്.വിൻസെന്റ്, മുൻ എം.എൽ.എ എ.കെ.മണി എന്നിവർ ഉപഹാരങ്ങൾ സമർപ്പിച്ചു. നോവലിസ്റ്റ് പ്രീത് ഭാസ്‌കർ യുവകവി സുബിൻ അമ്പിത്തറയിലിന് ആദ്യ കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു.സംഘാടക സമിതി ചെയർമാൻ എം.ജെ. ബാബു അദ്ധ്യക്ഷത വഹിച്ചു. ജൂവനൈൽ ജസ്റ്റിസ് ഇൻപെക്ഷൻ കമ്മിറ്റി ചെയർമാൻ എച്ച്.കൃഷ്ണകുമാർ, ജില്ല പഞ്ചായത്ത് മെമ്പർ എസ്.വിജയകുമാർ, ലിജി ഐസക്, വി.വി. ജോർജ്, സജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.നെൽസൺ' സി പി എം ഏരിയാ സെക്രട്ടറി കെ.കെ.വിജയൻ, സി കെ ബാബുലാൽ, ഫാ.ഷിന്റോ, കെ.എം.കാദർകുഞ്, എസ് കെ. ഗണേശ്, സി. കുട്ടിയാ പിള്ള, ഡി. കുമാർ തുടങ്ങിയവർ സംബന്ധിച്ചു. കേന്ദ്ര ശാസ്ത്രസാേങ്കതിക മന്ത്രാലയത്തിന്റ അവാർഡ് ലഭിച്ച മാടുപ്പെട്ടി ഹൈറേഞ്ച് സ്‌കുൾ വിദ്യാർഥി ഗബ്രയേൽ കിംഗ്സ്റ്റണിനെ ചടങ്ങിൽ ആദരിച്ചു