കട്ടപ്പന: എൻ.ജി.ഒ. അസോസിയേഷൻ നേതൃത്വത്തിൽ ജി.എസ്.ടി. ഓഫീസ് പടിക്കൽ ധർണ നടത്തി. ബഡ്ജറ്റിൽ സർക്കാർ ജീവനക്കാരെ അവഗണിച്ചതിലും പുനർവിന്യാസമെന്ന പേരിൽ തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിലും പ്രതിഷേധിച്ചാണ് സമരം. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ സി.എം. രാധാകൃഷ്ണൻ, സ്റ്റീഫൻ ജോർജ്, ഷിഹാബ് പരീത്, ഡോളിക്കുട്ടി ജോസഫ്, കെ.സി. ബിനോയി, ലില്ലി മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.