കട്ടപ്പന: വിഷരഹിത പച്ചക്കറി ഉൽപാദനം ലക്ഷ്യമിട്ട് കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ പച്ചക്കറിത്തൈ വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തിൽ ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കും തൈകൾ നൽകി. കൃഷിഭവനുകൾ മുഖേന വി.എഫ്.പി.സി.കെയാണ് പപ്പായ, അഗത്തി ചീര, മുരിങ്ങ, കറിവേപ്പില തുടങ്ങി 20ൽപ്പരം തൈകൾ എത്തിക്കുന്നത്. കട്ടപ്പന കൃഷിഭവനിലെ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. കൗൺസിലർമാരായ ലൂസി ജോയി, ലീലാമ്മ ഗോപിനാഥ്, സിബി പാറപ്പായി, നോജ് എം.തോമസ്, ബീന വിനോദ്, കൃഷി അസിസ്റ്റന്റുമാരായ എ. അനീഷ്, അനീഷ് പി.കൃഷ്ണൻ, മാധ്യമ പ്രവർത്തകൻ ജയ്ബി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.