ചെറുതോണി: അഴിമതി രഹിതഭരണവും ജനക്ഷേമപ്രവർത്തനങ്ങളും എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ജനങ്ങൾ സ്വീകരിക്കുമെന്നതിന്റെ തെളിവാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്ഫലമെന്ന് ജനാധിപത്യകേരളകോൺഗ്രസ് ചെയർമാൻ അഡ്വ: കെ ഫ്രാൻസിസ് ജോർജ്ജ്. ജനാധിപത്യകേരളാകോൺഗ്രസ് ഇടുക്കിനിയോജകമണ്ഡലം ജനറൽ ബോഡിയോഗം ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കാർഷികപട്ടയഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളുണ്ടാകണമെന്നും ഇടുക്കിക്ക് പ്രഖ്യാപിച്ചിട്ടുള്ള പാക്കേജ് കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കണമെന്നും ചെയർമാൻ ആവശ്യപ്പെട്ടു.
യോഗത്തിൽ പ്രസിഡന്റ് വി.എ ഉലഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ മാരായ പി.സി ജോസഫ്, മാത്യൂ സ്റ്റീഫൻ, ജില്ലാ പ്രസിഡന്റ് നോബിൾ ജോസഫ് , സംസ്ഥാന സെക്രട്ടറി ജോസ് പൊട്ടംപ്ലാക്കൽ, കർഷകയൂണിയൻ സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, വനിതാകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജാൻസി ബേബി, നേതാക്കളായ ജോസഫ് മേപ്പുറം, സാജു പട്ടരുമഠം, ബേബി കുര്യൻ, പ്രദീപ് ജോർജ്ജ്, സജികുമാർ കാവുവിള, ടോമി തൈലംമനാൽ, ഇസഹാക്ക് കുടയത്തൂർ, കെ.ജെ.മാത്യു, സി.വി.തോമസ്, മാത്യു കൈച്ചിറ, വിൻസന്റ് വള്ളാടി തുടങ്ങിയവർ പ്രസംഗിച്ചു.