കല്ലൂർക്കാട്: കല്ലൂർക്കാട് 471ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ കുടുംബമേള നടത്തി. യൂണിയൻ പ്രസിഡന്റ് കെ.കെ. കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം.സി. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് സി.പി. ദിവാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ്. കാർത്തിക്, ഗോവിന്ദ് അരുൺ എന്നിവരെ അനുമോദിച്ചു. ജലജ ശശി, ലളിത നാരായണൻ, അരുൺ കോയിക്കൽ എന്നിവർ പ്രസംഗിച്ചു. ബിന്ദു സന്തോഷ് നന്ദിയും പറഞ്ഞു.