കട്ടപ്പന: കട്ടപ്പന ഗവ. കോളജിൽ ഇക്കണോമിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബസന്റ് ജോസ് അനുസ്മരണവും സ്‌കോളർഷിപ്പ് വിതരണവും നടത്തി.മീനച്ചിലാറ്റിൽ അപകടത്തിൽ മരിച്ച കട്ടപ്പന സ്വദേശി ബസന്റ് ജോസിന്റെ ഓർമയ്ക്കായാണ് സഹപാഠികൾ അനുസ്മരണം നടത്തിയത്. പ്രിൻസിപ്പൽ ഡോ. ഒ.സി. അലോഷ്യസ് ഉദ്ഘാടനം ചെയ്തു. ഇക്കണോമിക്സ് വിഭാഗം മേധാവി അസിസ്റ്റന്റ് പ്രൊഫസർ അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിലും മത്സരങ്ങളിലും മികച്ച വിജയം നേടിയവർക്ക് സ്‌കോളർഷിപ്പും ക്യാഷ് അവാർഡും നൽകി. എ.എം. ഫൈസൽ, സുജിത് ശശി, മുകേഷ് മോഹൻ, ഡോ. ധർമരാജൻ, ഡോ. വി. കണ്ണൻ, മനോജ്, രവികുമാർ, ഷിബിൻ ഫിലിപ്പ്, ഡിക്സൻ ഡേവിഡ്, അനീഷ്, വിഷ്ണു താന്നിമൂട്, എ.ജി. പ്രശാന്ത്, നിതിൻ ശശീന്ദ്രൻ, വിൻസ് സജീവ് എന്നിവർ പങ്കെടുത്തു.