ഇടുക്കി : ജില്ലയിലെ തൊഴിൽരഹിതരായ യുവജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നെഹ്രു യുവക് കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെയും ഡിറ്റിപിസിയുടെയും സഹകരണത്തോടെ ടൂറിസ്റ്റ് ഇൻഫർമേഷൻ കിയോസ്‌കുകൾ ഒരുക്കുന്നു. അഡീ. ജില്ലാ മജിസ്‌ട്രേറ്റ് ആന്റണി സ്‌കറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ യുവജന പ്രോഗ്രാം ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം. ജില്ല കോ ഓർഡിനേറ്റർ കെ. ഹരിലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിൽ 300 ഓളം യുവജന സംഘടനകളും ക്ലബുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയെ സജീവമാക്കുകയാണ് ലക്ഷ്യം. 22, 23, 24 തിയതികളിൽ മൂന്നാറിൽ തെരഞ്ഞെടുക്കപ്പെട്ട 40 യുവാക്കൾക്കായി പരിശീലന ക്യാമ്പ് നടത്തും. നേതൃത്വ, ആശയവിനിമയ വിഷയങ്ങളിലാണ് പരിശീലനം. യോഗത്തിൽ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് കെ. വി. ഷൈമോൾ, ആശ പെരുമാൾ, സി. രമണി, ടോണി ടോം തുടങ്ങിയവർ പങ്കെടുത്തു.