ഇടുക്കി : വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ മഹിളശക്തി കേന്ദ്രയിൽ ഇടുക്കി ജില്ലയിൽ വുമൺ വെൽഫെയർ ഓഫിസർ, ജില്ലാ കോർഡിനേറ്റർ എന്നീ തസ്തികയിൽ കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.വുമൺ വെൽഫെയർ ഓഫിസർ തസ്തികയിൽ ഹ്യുമാനിറ്റീസിലോ സോഷ്യൽ സയൻസിലോ മാസ്റ്റർ ബിരുദം, വനിതകളുമായി ബന്ധപ്പെട്ട് പദ്ധതികൾ നിർവഹണം നടത്തിയുള്ള പരിചയം, പ്രാദേശിക ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ജില്ലാ കോഡിനേറ്റർ തസ്തികയിൽ ഹ്യുമാനിറ്റീസിലോ സോഷ്യൽ വർക്കിലോ ബിരുദം, വനിതകളുമായി ബന്ധപ്പെട്ട് പദ്ധതികൾ നിർവഹണം നടത്തിയുള്ള പരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. ഇടുക്കി ജില്ലക്കാർക്കും സ്ത്രീകൾക്കും മുൻഗണന.
വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ,വിദ്യാഭ്യാസ യോഗ്യത, വയസ്സ്, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സമർപ്പിക്കണം. പരീക്ഷ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തിയതി മാർച്ച് 5. അപേക്ഷ ജില്ലാ ശിശു വനിത വികസന ഓഫീസർ ഇടുക്കി, വെങ്ങല്ലൂർ പി.ഒ വെങ്ങല്ലൂർ, തൊടുപുഴ 685608 എന്നീ വിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 9446208792