nelkrishi

ചെറുതോണി: വിത്ത് വിതച്ച് നെൽക്കതിരായി ഒടുവിൽ അരിയാക്കി വീട്ടിലെത്തിക്കുന്ന പുത്തൻ പാഠവുമായി പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ. 'പാഠം ഒന്ന് പടത്തേയക്ക് 'കൃഷി അറിയാൻ പദ്ധതി പ്രകാരം പഴയരിക്കണ്ടം ഗവ. ഹൈസ്‌കൂളിലെ എസ്.പി.സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വെൺമണി പാലപ്ലാവിൽ ഇറക്കിയ ഒന്നര ഏക്കർ സ്ഥലത്തെ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഇന്ന് നടക്കും രാവിലെ ഒൻപതിന് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും.നെല്ല് പുഴുങ്ങി അരിയാക്കി മാറ്റുകകൂടി ചെയ്താണ് തങ്ങളുടെ പുതിയ പാഠം പഠിച്ച് തീർക്കുക.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദ്യമായി നടത്തിയ നെൽകൃഷിയിൽ നൂറുമേനി വിളവ് ലഭിച്ചു.
പഴയരിക്കണ്ടം സ്‌കൂളിൽ എസ്.പി.സി യിൽ 85 വിദ്യാർതഥികളാണുള്ളത്. പി.ടി.എയാണ് ഇതിനാവശ്യമായഫണ്ട് നൽകിയത്. പാടത്തെ കളകൾ നീക്കിയതും ജൈവ കീടനാശിനികൾ തളിച്ചത് വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും നേതൃത്വത്തിലാണ്. നെല്ലിന്റെ ഓരോ ഘട്ടത്തിലുള്ള വളർച്ചയും കൃഷി രീതികളെപ്പറ്റിയും അദ്ധ്യാപകർ പറഞ്ഞു നൽകിയത് കുട്ടികൾക്ക് നവ്യാനുഭവമായി. നെൽകൃഷിയ്ക്കും കൊയ്ത്തിനും കുട്ടികൾതന്നെയാണ് നേതൃത്വം നൽകുന്നത്. കൊയ്ത് മെതിച്ചതിന് ശേഷം നെല്ല് സ്‌കൂളിലെത്തിച്ച് നെല്ല് പുഴുങ്ങുന്നതും അരിയാക്കുന്നതും സംബന്ധിച്ചും വിദഗദ്ധ പരിശീലനം നൽകുംജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. എ.എസ്.പി സുകുമാരൻ, ഹെഡ്മിസ്ട്രസ് കെ.വി സുജാത, എസ്.പി.സി ഡി.ഐ എ.ജെ ജയൻ, സി.ഐ വർഗീസ് അലക്സാണ്ടർ, വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ വാർഡുമെമ്പർ സന്തോഷ് എന്നിവർ പങ്കെടുക്കുമെന്ന് പി.ടി എ പ്രസിഡന്റ് അരുൺ മാത്യു, എസ്.പി.സിയുടെ ചുമതലയുള്ള സിവിൽ പൊലീസ് ഓഫീസർ സുനിൽ ടി തോമസ് എന്നിവർ അറിയിച്ചു.