ചെറുതോണി: ജില്ലാ ജൈവഗ്രാം ഫാർമേഴ്സ് വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചെറുതോണിയിൽ നടത്തും. ചെറുതോണി വെളളക്കയത്ത് ഓഫീസ് അങ്കണത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മന്ത്രി എം എം മണി ഓഫീസ് ഉദ്ഘാടനം ചെയ്യും. ജൈവഗ്രാം സഹകരണ സംഘം പ്രസിഡന്റ് സി വി വർഗീസ് അദ്ധ്യക്ഷത വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി കെ കെക ജയചന്ദ്രൻ,മുൻ എം പി ജോയ്സ് ജോർജ്, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.