കട്ടപ്പന: ഐ.സി.ഡി.എസ്. കട്ടപ്പന അഡീഷണൽ പ്രോജക്ടിലെ അംഗൻവാടികളിലേക്ക് വർക്കർമാർ, ഹെൽപ്പർമാർ എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2020 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 46 വയസ് കഴിയാത്തവരും ചക്കുപള്ളം, ഇരട്ടയാർ, വണ്ടൻമേട് പഞ്ചായത്തുകളുടെ പരിധിയിൽ താമസക്കാരുമായിരിക്കണം. വർക്കർമാർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. ഹെൽപ്പർമാർക്ക് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. പികജാതിപട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് വിദ്യാഭ്യാസത്തിൽ ഇളവുണ്ട്. വിദ്യാഭ്യാസ യോഗ്യത, അധിക യോഗ്യത, ജനന തീയതി, ജാതി, സ്ഥിരതാമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മുൻ പരിചയം, ക്ഷേമ സ്ഥാപന അന്തേവാസി, അംഗീകൃത നഴ്സറി ടീച്ചർ, കലാ അഭിരുചി, എന്നിവ ഏതെങ്കിലും ഉണ്ടങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി 29 നകം വണ്ടൻമേട്ടിലുള്ള പ്രൊജക്ട് ഓഫീസിൽ ലഭിക്കണം. ഫോൺ: 04868 277189.