മൂലമറ്റം: ഓടക്ക് മുകളിലെ സ്ലാബ് ഒടിഞ്ഞ് അപകടാവസ്ഥയിലെന്നു പരാതി. മൂലമറ്റം ജംഗ്ഷനിൽ ഫെഡറൽ ബാങ്കിന്റെ മുന്നിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഓടക്ക് മുകളിലുള്ള സ്ലാബ് ഒടിഞ്ഞ് വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. ബാങ്കിലേക്ക് വരുന്നവരും നൂറുകണക്കിന് സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരും നടക്കുന്ന ഇവിടെ എത് സമയത്തും അപകടം സംഭവിക്കാവുന്ന അവസ്ഥയിലാണ്. പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും പ്രശ്നത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.