തൊടുപുഴ: റബർ തോട്ടത്തിലും വനമേഖലയിലും തീ പിടിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ശാസ്താംപാറ മാവിൻചുവട് തേക്കുംമൂട്ടിൽ ജോസിന്റെ റബർതോട്ടത്തിനും പനയ്ക്കൽ ഇസ്മായിലിന്റെ കൃഷിയിടത്തിലുമാണ് തീ പിടിച്ചത്. റബർ മരങ്ങളും മറ്റ് കാർഷിക വിളകളും കത്തി നശിച്ചു. തൊടുപുഴയിൽ നിന്ന് ഫയർഫോഴ്‌സെത്തി സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനു മുൻപ് തീയണച്ചു. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പിന്നീട് പെരിങ്ങാശേരിയ്ക്കു സമീപം വനമേഖലയോട് ചേർന്നുള്ള ബൗണ്ടറി പ്രദേശത്താണ് തീ പിടിച്ചത്. ഇവിടെയും തൊടുപുഴയിൽ നിന്നും ഫയർഫോഴ്‌സ് സംഘമെത്തി തീ നിയന്ത്രണവിധേയമാക്കി.