രാജാക്കാട്: കുഞ്ചിത്തണ്ണി ടൗണിന് സമീപം ജീപ്പ് രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ആർക്കും പരിക്കില്ല. ഇന്നലെ എല്ലക്കൽ- കുഞ്ചിത്തണ്ണി റൂട്ടിൽ മില്ലുംപടിയിലായിരുന്നു അപകടം. കുഞ്ചിത്തണ്ണിയിൽ നിന്ന് എല്ലക്കല്ലിന് പോയ ജീപ്പ് മില്ലുംപടിയിലെത്തിയപ്പോൾ നിയന്ത്രണം വിട്ട വാഹനം എതിരെ വന്ന ബസിലും ജീപ്പിലും ഇടിച്ച ശേഷം റോഡരികിലെ ഓടയിലേക്ക് മറിയുകയായിരുന്നു. ജീപ്പ് ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. വെള്ളത്തൂവൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.