തൊടുപുഴ: ജില്ലാ അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കായിക യുവജനകാര്യാലയം നടത്തുന്ന സൗജന്യ നീന്തൽ പരിശീലനം സ്‌പ്ലാഷ് ക്ലാസുകളുടെ അടുത്ത ബാച്ച് 16ന് വൈകിട്ട് നാല് മുതൽ വണ്ടമറ്റം അക്വാറ്റിക് സെന്ററിൽ ആരംഭിക്കും. 12 വയസ് മുതൽ 17 വയസ് വരെ പ്രായമുള്ള ഗവ. സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പരിശീലനം നൽകുന്നത്. താത്പര്യമുള്ളവർ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആധാറിന്റെ കോപ്പിയുമായി അക്വാറ്റിക് സെന്ററിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447223674.