തൊടുപുഴ: പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജിവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ ഏകദിന ഉപവാസവും ധർണ്ണാ സമരവും നടത്തും.
ധർണ്ണാ സമരത്തിന്റെ ഉദ്ഘാടനം എൻ.ജി.ഒ.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ നിർവഹിക്കും.സംസ്ഥാന ജനറൽ സെക്രട്ടറി കെ. എ മാത്യു., സംസ്ഥാന ട്രഷറർ പി. ഉണ്ണികൃഷ്ണൻ ,സംസ്ഥാന സെക്രട്ടറി എം.ഉദയ സൂര്യൻ ,സെറ്റോ ഇടുക്കി ജില്ലാ ചെയർമാൻ റോയി ജോർജ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. പി. വിനോദ്, സണ്ണി മാത്യു, പി. എം. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 10 ബ്രാഞ്ച് കമ്മിറ്റികളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കെടുക്കും.