ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത്' സെക്രട്ടറിക്കെതിരെ യു ഡി എഫ് പ്രതിഷേധത്തിന് തയ്യാറെടുക്കുന്നു. വസ്തു വകകളുടെ കൈമാറ്റ സർട്ടിഫിക്കറ്റ് സെക്രട്ടറി നൽകുന്നില്ലന്നാണ് ആക്ഷേപം.രണ്ടുമാസം മുൻപു വരെ വസ്തു കൈമാറ്റം ചെയ്തുള്ള രേഖകൾ പഞ്ചായത്ത് നൽകിയിരുന്നു. എന്നാൽ പുതിയ സെക്രട്ടറി എത്തിയ ശേഷമാണ് തടസം നേരിട്ടതെന്നും ഇതുമൂലം പഞ്ചായത്തു പടിക്കൽ ഭരണകക്ഷി തന്നെ സമരം സംഘടിപ്പിക്കേണ്ട സ്ഥിതിയാണന്നും കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റ് മനോഹർ ജോസഫ് പറഞ്ഞു. പഞ്ചായത്തിൽ അയ്യായിരത്തോളം കുടുംബങ്ങൾക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്.പെൺകുട്ടികളുടെ വിവാഹത്തിനോ കുടുംബാംഗങ്ങളുടെ ചികിൽസാ കാര്യങ്ങൾക്കോ വസ്തുവകകൾ വിൽക്കാൻ പോലും കഴിയുന്നില്ലെന്നും പഞ്ചായത്ത് സെക്രട്ടറി രാഷ്ട്രീയം കളിക്കുകയാണന്നും മനോഹർ പറഞ്ഞു.