നെടുങ്കണ്ടം: കുഷ്ഠരോഗ നിർമാർജ്ജനപക്ഷാചരണ പരിപാടി 'സ്പർശ്' സമാപിച്ചു. ജില്ലാതല സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി പടിഞ്ഞാറെക്കവലയിൽ നിന്നാരംഭിച്ച സമാപനറാലി നെടുംങ്കണ്ടം സർക്കിൾ ഇൻസ്‌പെക്ടർ സി.ജയകുമാർ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയിൽ യുവജനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, നഴ്‌സിംഗ് വിദ്യാർത്ഥികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആർ.സി. എച്ച് ഓഫീസർ ഡോ.സുരേഷ് വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി, എൻഎൽഇപി നോഡൽ ഓഫീസർ ഡോ.ജോബിൻ ജോസഫ് വിഷയാവതരണം നടത്തി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൂബി അജി പ്രതിജ്ഞ ചൊല്ലി കൊടുത്തു. ബ്ലോക്ക് മെഡിക്കൽ ഓഫീസർ ബിജു ഫിലിപ്പ്, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ നിർമ്മല നന്ദകുമാർ, റാണി തോമസ്, ശ്യാമള വിശ്വനാഥൻ, മാസ് മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി, മെഡിക്കൽ ഓഫീസർ വി.കെ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.