ചെറുതോണി: മുരിക്കാശ്ശേരി മാർശ്ലീവാ കോളേജിന്റെ എട്ടാമത് വാർഷികദിനാഘോഷം 14ന് രാവിലെ 10.30ന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഫാ. തോമസ് തൂമ്പുങ്കൽ അറിയിച്ചു. ഇടുക്കി രൂപതാ വികാരി ജനറാൾ ഫാ.അബ്രാഹം പുറയാറ്റ് അദ്ധ്യക്ഷത വഹിക്കും. രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ.ഡോ. ജോർജ് തകടിയേൽ മുഖ്യപ്രഭാഷണവും എച്ച്.ഡി.എസ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. യോഗത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളും പി.ടി.എ ഭാരവാഹികളും പങ്കെടുക്കും. സമ്മേളനത്തിന് ശേഷം മാർശ്ലീവാ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാവിരുന്ന് നടക്കും.