തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സിന്റെ 40-ാമത് ബാച്ച് 15, 16 തീയതികളിൽ വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ കൺവീനർ വി. ജയേഷ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ സ്വാഗതം പറയും . യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി കല്ലാറയിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് രണ്ട് ദിവസങ്ങളിലായി 'സംഘടന പരിചയം എന്ന വിഷയത്തിൽ യോഗം കൗൺസിലർ എ.ജി. തങ്കപ്പനും 'കുടുംബഭദ്രത' എന്ന വിഷയത്തിൽ പായിപ്ര ദമനനും ക്ലാസുകളെടുക്കും. 'ഗർഭധാരണം, പ്രസവം, ശിശു സംരക്ഷണം'- ഡോ. എൻ.ജെ. ബിനോയി, 'മാതൃകാ ദമ്പതികൾ'- അഡ്വ. വിൻസെന്റ് ജോസഫ്, 'സ്ത്രീ പുരുഷ ലൈഗികത'- ഡോ. സുരേഷ് കുമാർ, 'വ്യക്തിത്വ വികസനം'- കെ. സോമൻ എന്നിവർ ക്ലാസുകൾ നയിക്കും. കോഴ്‌സിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും യൂണിയൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04862222432.