തെക്കുംഭാഗം : ലയൺസ് ക്ലബ് തൊടുപുഴ ഈസ്റ്റിന്റെയും തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര രോഗ നിർണയ ക്യാംപ് ഇന്ന് 9.30ന് അഞ്ചിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കും. അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലെ നേത്ര രോഗ വിഭാഗം ഡോക്ടർമാർ പരിശോധനക്ക് നേതൃത്വം നൽകും. സഹകരണ ബാങ്ക് പ്രസിഡന്റ് ടോമി കാവാലം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് പ്രസിഡന്റ് നോബി സുദർശൻ അദ്ധ്യക്ഷത വഹിക്കും. ജില്ല പ്രോജക്ട് കോ ഓർഡിനേറ്റർ റോയി ലൂക്ക്, ലയൺസ് സോൺ ചെയർമാൻ സജിത്ത് കുമാർ, പ്രോജക്ട് ഡയറക്ടർ ജോഷി കുര്യാച്ചൻ, ഷമ്മി ഈപ്പച്ചൻ, ബാങ്ക് സെക്രട്ടറി വി.ടി.ബൈജു, റീജനൽ ചെയർപഴ്‌സൻ കെ.പി.പീറ്റർ എന്നിവർ പ്രസംഗിക്കും.